ഭുവനേശ്വര്‍: ബി.ജെ.ഡി സ്ഥാനാര്‍ഥി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒഡീഷ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബി.ജെ.ഡി. സ്ഥാനാര്‍ഥി ശ്രീനാഥ് സോറനെതിരെ ലൈംഗിക പീഡന പരാതി ആരോപിച്ച യുവതിയാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വസതിക്ക് മുന്നില്‍ മണ്ണെണ്ണയൊഴിച്ച് സ്വയംതീകൊളുത്താന്‍ ശ്രമിച്ചത്. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ അവസരോചിതമായി ഇടപെട്ട് യുവതിയെ രക്ഷിക്കുകയായിരുന്നു.
സംഭവത്തിനുശേഷം യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ഭുവനേശ്വര്‍ ഡി.സി.പി. അറിയിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ നവീന്‍ നിവാസിന്റെ മുന്നിലേക്കെത്തിയ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്താന്‍ ശ്രമിച്ചെന്നും പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ തടഞ്ഞ് രക്ഷപ്പെടുത്തിയെന്നും ഡി.സി.പി. കൂട്ടിച്ചേര്‍ത്തു.
ഉഡാല നിയോജകമണ്ഡലത്തിലെ ബി.ജെ.ഡി. സ്ഥാനാര്‍ഥിയായ ശ്രീനാഥ് സോറന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും അതിനാലാണ് ഈ കടുംകൈക്ക് മുതിര്‍ന്നതെന്നും യുവതി പറഞ്ഞു. അതേസമയം, യുവതിയുടെ ആരോപണത്തില്‍ ഗുഢാലോചനയുണ്ടെന്നും രാഷ്ട്രീയ എതിരാളികളാണെന്ന് ഇതിനുപിന്നിലെന്നും ശ്രീനാഥ് സോറന്‍ പ്രതികരിച്ചു.
Content Highlights: bjd candidate sexually harassed, woman attempts self immolation in front of odisha cm's home
Share this Article
Related Topics