പാട്‌ന: ബിഹാറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി, എല്‍.ജെ.പി, ജെ.ഡി.യു, എ.ഐ.എം.ഐ.എം തുടങ്ങിയ പാര്‍ട്ടികള്‍ക്ക് നേട്ടം. ആന്ധ്രയും തെലങ്കാനയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം. ബിഹാറില്‍ അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പായി. കിഷന്‍ഗഞ്ച് നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി ഖമറുല്‍ ഹൂദയുടെ മുന്നേറ്റം.
സമസ്തിപുര്‍ ലോക്‌സഭ മണ്ഡലത്തില്‍ എല്‍.ജെ.പി. വിജയം ഉറപ്പിച്ചു. എല്‍.ജെ.പി. സ്ഥാനാര്‍ഥി പ്രിന്‍സ് രാജ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശോക് കുമാറിനെക്കാള്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റു നിയമസഭ മണ്ഡലങ്ങളായ ബെല്‍ഹാര്‍,സിമ്രിഭക്ത്യാര്‍പുര്‍,നാഥ്‌നഗര്‍,ദരൗണ്ട എന്നിവിടങ്ങളില്‍ രണ്ടിടത്ത് ആര്‍.ജെ.ഡി.യും ഒരിടത്ത് ജെ.ഡി.യുവും മുന്നേറ്റംനടത്തുന്നു. ഒരിടത്ത് സ്വതന്ത്രസ്ഥാനാര്‍ഥിയാണ് മുന്നില്‍.
Content Highlights: bihar bypoll results 2019, aimim,rjd,ljp,jdu leads in various seats
Share this Article
Related Topics