കൊല്‍ക്കത്ത: പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി ഒരു രൂപവീതം കുറയ്ക്കാന്‍ തീരുമാനിച്ചതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സെസ് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുകയാണ്. എന്നാല്‍ കേന്ദ്രം ഇന്ധന വിലയും സെസും വര്‍ധിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
സെസില്‍ നിന്ന് ഒരു ശതമാനം പോലും വരുമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് നികുതി ലിറ്ററിന് ഒരു രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെസ് കേന്ദ്രം വര്‍ധിപ്പിക്കുന്നതല്ലാതെ വില നിയന്ത്രിക്കാന്‍ ഒരു ശ്രമവും നടത്തുന്നില്ലെന്നും മമത ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതിയോ എക്‌സൈസ് നികുതിയോ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വര്‍ധിപ്പിച്ചിട്ടില്ലെന്നും മമത അവകാശപ്പെട്ടു. നേരത്തെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇന്ധനവിലയിലെ വാറ്റ് ലിറ്ററിന് രണ്ടു രൂപ കുറച്ചിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരും നികുതിയില്‍ നാല് ശതമാനം കുറവ് വരുത്തിയിരുന്നു.
content highlights: Bengal reduces fuel tax by Re 1 per litre
Share this Article
Related Topics