കൊല്‍ക്കത്ത: ഗംഗാ നദിയില്‍ ചൂണ്ടയിടാന്‍ പോയ തരുണ്‍ ബേരയുടെ ചൂണ്ടയില്‍ കുടുങ്ങിയത് ഒരു ഒന്നൊന്നര മീനാണ്. 18.5 കിലോ ഭാരമുള്ള ഭെട്കി മത്സ്യം. തൂക്കം മാത്രമല്ല, അതിന്റെ വിലയും ഞെട്ടിക്കുന്നതാണ്. 12,000 രൂപയ്ക്കാണ് ഈ മീന്‍ അദ്ദേഹം വില്‍പന നടത്തിയത്.
പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലെ ഉലുബരിയ സ്വദേശിയാണ് തരുണ്‍ ബേര. പതിവുപോലെ ചൊവ്വാഴ്ചയും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഗംഗാ നദിയില്‍ ചൂണ്ടയിടാന്‍ പോയതായിരുന്നു അദ്ദേഹം. നദിയിലേയ്ക്ക് ചൂണ്ടയെറിഞ്ഞ് അധികം വൈകുംമുന്‍പുതന്നെ എന്തോ കൊളുത്തിയതായി അദ്ദേഹത്തിന് തോന്നി.
വലിക്കും തോറും ചൂണ്ടയുടെ കനം കൂടിവരുന്നതായി തരുണിന് അനുഭവപ്പെട്ടു. കുരുങ്ങിയത് നിസ്സാരക്കാരനല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. അല്‍പം കഷ്ടപ്പെട്ടു തന്നെ മത്സ്യത്തെ വലിച്ച് കരയ്‌ക്കെത്തിച്ചു. അപ്രതീക്ഷിതമായിരുന്നു മീനിന്റെ വലിപ്പം. സാധാരണ ലഭിക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് വലിപ്പമുള്ള മത്സ്യം.
തരുണും സുഹൃത്തുക്കളും ചേര്‍ന്ന് മത്സ്യത്തെ ഫുലേശ്വര്‍ മാര്‍ക്കറ്റില്‍ എത്തിച്ചു. 12,000 രൂപയ്ക്കാണ് മത്സ്യം ലേലത്തില്‍ വിറ്റത്. ചെറുകിട വ്യാപാരിയാണ് ഈ വിലയ്ക്ക് മത്സ്യത്തെ വാങ്ങിയത്. 15,000 രൂപവരെ ഇതിന് ലഭിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.
Content Highlights: Bengal Man caught 18.5kg fish from the Ganges was sold for Rs 12,000, Bhetki fish
Share this Article
Related Topics