കൊൽക്കത്ത: ബിരിയാണിയുടെ വിലയെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഹോട്ടലുടമ വെടിയേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലാണ് സംഭവം. ഒരു ബിരിയാണിക്ക് 190 രൂപ ഈടാക്കിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
ബിരിയാണി കഴിച്ച നാലംഗ സംഘത്തിനോട് ഒരു ബിരിയാണിക്ക് 190 രൂപയാണെന്നറിയിച്ചപ്പോളാണ് സംഘർഷിത്തിന് തുടക്കമായത്. വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതികളിലൊരാളായ മുഹമ്മദ് ഫിറോസ് സഞ്ജയുടെ നേര്‍ക്ക് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഉടമ സഞ്ജയ് മോട്ടലാലിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുഖ്യ പ്രതി മുഹമ്മദ് ഫറോസിനെ അറസ്റ്റ് ചെയ്തു. രാജ, മോഗ്രി, സല്‍മാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Share this Article
Related Topics