കശ്മിരില്‍ ചൈന സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്


1 min read
Read later
Print
Share

വിവരങ്ങള്‍ പുറത്ത് വന്നതോടെ സൈനികര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശവും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്

ബീജിങ്: ജമ്മു കശ്മീരിലെ ലെ ജില്ലയില്‍ പെട്ട ഡെംചോക്കില്‍ ചൈന സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് ചാരപ്രവര്‍ത്തനം നടത്തുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്.

ഇന്ത്യന്‍ സൈന്യവും-ചൈനീസ് പീപ്പള്‍ ലിബറേഷന്‍ ആര്‍മിയും തമ്മില്‍ പലതവണ ചര്‍ച്ചകള്‍ നടന്ന സ്ഥലമാണ് ഡെംചോക് ഗ്രാമം. എന്നാല്‍ ചൈന ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഡെംചോക്കില്‍ നിന്നല്ലെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. വിവരങ്ങള്‍ പുറത്ത് വന്നതോടെ സൈനികര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശവും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്.

ഡെംചോക്ക് ഗ്രാമത്തിന്റെ 35 കിലോമീറ്റര്‍ ചുറ്റളവില്‍ നവംബര്‍ 15 ന് വൈകുന്നേരം 3.41 മുതല്‍ 3.45 വരെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ ചൈനീസ് നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. 2015,2016 കാലത്ത് ഈ മൂന്ന് നമ്പറുകളും ടിബറ്റിലും അരുണാചല്‍ പ്രദേശിലും ആക്ടീവായി കാണപ്പെട്ടിരുന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു.

അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള ചാരപ്രവൃത്തി അസാധാരണമാണെന്നും ഇത്തരം കാര്യങ്ങള്‍ പ്രതിരോധ മന്ത്രാലയം ഒരു തരത്തിലും അനവദിക്കില്ലെന്നും വിവരങ്ങള്‍ പുറത്ത് വന്ന ശേഷം ആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് അഹീര്‍ പ്രതികരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

തെറ്റായ പേരും മേല്‍വിലാസവും നല്‍കണമെന്ന പരാമര്‍ശം, അരുന്ധതിക്കെതിരെ പരാതി നല്‍കി അഭിഭാഷകന്‍

Dec 26, 2019


mathrubhumi

1 min

തൊഴിലില്ലായ്മ വിവരങ്ങള്‍ ചോര്‍ന്നത് ഗൗരവതരം; പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തും- സര്‍ക്കാര്‍

Jul 18, 2019


mathrubhumi

2 min

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ പെപ്‌സിയുടെ നിയമനടപടി; കര്‍ഷകര്‍ സമരരംഗത്ത്

Apr 25, 2019