ന്യൂഡല്‍ഹി: സാമ്പത്തിക ഉത്തേജനത്തിന് കൂടുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ചെറുകിട വായ്പകള്‍ കൂടുതലായി അനുവദിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വായ്പ എടുക്കുന്നതിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ബാങ്ക് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
രാജ്യത്തെ നാനൂറു ജില്ലകളില്‍ വായ്പാ മേളകള്‍ സംഘടിപ്പിച്ച് പുതിയ ഉപഭോക്താക്കളെ ബാങ്കുകള്‍ കണ്ടെത്തണം. ആദ്യഘട്ടം ഈ മാസം 29ന് പൂര്‍ത്തിയാക്കണം. അടുത്ത മാസം 10 നും 15 നുമിടയില്‍ രണ്ടാം ഘട്ടവും പൂര്‍ത്തീകരിക്കണം. അതിനിടെ, വിവിധ മേഖലകളില്‍ നികുതി ഇളവ് തീരുമാനിക്കുന്ന നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ നാളെ ഗോവയില്‍ നടക്കും.
content highlights: Banks to organise loan melas in 400 districts within a month says Nirmala Sitharaman
Share this Article
Related Topics