മുബൈ: സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയ പതിമൂന്നുകാരിയുടെ കുഞ്ഞ് മരിച്ചു. ബലാത്സംഗത്തൈതുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ 31 ആഴ്ച്ച പ്രായമുള്ള ഭ്രൂണം നീക്കം ചെയ്യാന്‍ സുപ്രീം കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്ത കുഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് മരിക്കുന്നത്.
മുംബൈ സ്വദേശിനിയാണ് പെണ്‍കുട്ടി. നിലവില്‍ 20 ആഴ്ചയില്‍ അധികം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി വിധി പെണ്‍കുട്ടിക്ക് അനുകൂലമായി വിധിച്ചത്.
ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് 48 മണിക്കൂറായി കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.1.8 കിലോ മാത്രം ഭാരമുള്ള കുട്ടിയുടെ പല അവയവങ്ങളും പൂര്‍ണ്ണ വളര്‍ച്ചയെത്തിയിരുന്നില്ല. മരണ കാരണം വ്യക്തമല്ല. പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു
നേരത്തെ ചണ്ഡീഗഢ് സ്വദേശിനിയായ പത്തുവയസ്സുകാരി 32 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആ കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി ലഭിച്ചിരുന്നില്ല.
Share this Article
Related Topics