ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. അയോധ്യയിലേത് വിശ്വാസത്തിന്റെ വിഷയവും ശബരിമലയിലേത് ആചാരത്തിന്റെ വിഷയവുമാണ്. വിശ്വാസവും ആചാരവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആചാരം ആധുനിക ഭരണഘടനാമൂല്യങ്ങളോടു ചേര്‍ന്നു പോകുന്നില്ല എന്നതാണ് ശബരിമലയിലെ വിഷയം. എന്നാല്‍ അയോധ്യയിലേത് വിശ്വാസത്തിന്റെ വിഷയമാണ്, ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന വിശ്വാസമാണ് അയോധ്യയിലേത്. അതിനാലാണ് ഒരുകൂട്ടം ആളുകള്‍ ആ ഭൂമിയില്‍ അവകാശവാദമുന്നയിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. എന്നാല്‍ സാധാരണക്കാരായ സ്ത്രീകളെയും പുരുഷന്മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍നിന്ന് എങ്ങനെ തനിക്ക് തടയാനാകുമെന്നും അദ്ദേഹം ചോദിച്ചു.
content highlights: ayodhya is a matter of faith and sabarimala is a matter of custom says p chidambaram, sabarimala women entry, p chidambaram
Share this Article
Related Topics