വര്‍ണാഭമായ പരിപാടികളുമായി അയോധ്യയില്‍ ദീപാവലി ആഘോഷം. ശ്രീരാമന്റെ ജന്മദേശം എന്ന രീതിയില്‍ അയോധ്യയിലേക്ക് വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകഷിക്കുക എന്ന ലക്ഷ്യത്തോടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് അയോധ്യയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ദീപാവലി ദിനാഘോഷത്തോടനുബന്ധിച്ച് 1.71 ലക്ഷം ദീപങ്ങളാണ് അയോധ്യയില്‍ തെളിയിക്കുക. കൂടാതെ നിരവധി പരിപാടികളും അയോധ്യയില്‍ അരങ്ങേറും.
ഹെലികോപ്ടറില്‍ പറന്നിറങ്ങിയ രാമ ലക്ഷ്മണന്മാരുടേയും സീതയുടെയും വേഷം ധരിച്ച കലാകാരന്മാരെ യോഗി ആദിത്യനാഥ് മാലയിട്ട് ആനയിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പടെയുള്ള നേതാക്കള്‍ പരിപാടികളില്‍ പങ്കെടുത്തു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പരിസരങ്ങളിലെ കെട്ടിടങ്ങളെല്ലാം അലങ്കരിച്ചിട്ടുണ്ട്.