ഗോവ: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎമ്മില്‍ നടന്ന കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദനം. ഗോവയിലെ പനാജി നഗരത്തിലാണ് സംഭവം.
മോഷ്ടാവിനെ പിടികൂടിയതിനെ തുടര്‍ന്ന് ചുറ്റിക ഉപയോഗിച്ച് പലതവണ സെക്യൂരിറ്റി ജീവനക്കാരന്റെ തലയില്‍ ആഞ്ഞടിക്കുകയായിരുന്നു.
എടിഎം കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ നിന്നാണ് മര്‍ദന ദൃശ്യം പുറത്തു വന്നത്. മോഷ്ടാവിനെ കണ്ടയുടന്‍ സെക്യൂരി ജീവനക്കാരന്‍ അയാളെ പിടികൂടുകയായിരുന്നു.
കുതറിയോടി രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കൈയില്‍ കരുതിയ ചുറ്റിക ഉപയോഗിച്ച് തുടര്‍ച്ചയായി സെക്യൂരിറ്റി ജവനക്കാരനെ ആഞ്ഞടിക്കുകയായിരുന്നു.
എന്നാല്‍, പല തവണ അടിയേറ്റിട്ടും മോഷ്ടാവിനെ സെക്യൂരിറ്റി വിട്ടില്ല. അടിയേറ്റ് നിലത്ത് വീഴുമ്പോഴം മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.
ഒടുവില്‍ ബാഗുമായി പുറത്തേക്ക് ഇറങ്ങി ഓടിയ മോഷ്ടാവിന്റെ പിന്നാലെ സെക്യൂരിറ്റിയും ഇറങ്ങി ഓടുന്നത് ദൃശ്യത്തിലുണ്ട്.
പനാജി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
#WATCH:Hit multiple times on the head by a robber, security guard of Bank of Maharashtra ATM in #Goa's Panaji foils attempt. Case registered pic.twitter.com/Ca75oFPGED
— ANI (@ANI) October 28, 2017