ബെംഗളൂരു: ബെംഗളൂരുവിലെ എ.ടി.എം. കൗണ്ടറില്‍വെച്ച് മലയാളിയായ ബാങ്കുദ്യോഗസ്ഥ ജ്യോതി ഉദയിനെ ആക്രമിച്ച കേസില്‍ പ്രതിയെ മൂന്നുവര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റുചെയ്തു. ആന്ധ്ര സ്വദേശി മധുകര്‍ റെഡ്ഡിയെ(35) ആണ് ആന്ധ്രയിലെ മദനപ്പള്ളിയില്‍ വെച്ച് അറസ്റ്റുചെയ്തത്. 2013 നവംബര്‍ 19-നാണ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ എ.ടി.എമ്മിനുള്ളില്‍വെച്ച് തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. എ.ടി.എം. കാര്‍ഡുമായി പ്രതി കടന്നുകളയുകയായിരുന്നു.
ആന്ധ്ര ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളാണ് പ്രതിയെക്കുറിച്ച് കര്‍ണാടക പോലീസിന് വിവരം നല്‍കുന്നത്. 2006-ല്‍ നാടന്‍ബോംബ് എറിഞ്ഞ് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ശക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. 2011-ലാണ് ആന്ധ്രയിലെ കടപ്പ ജയിലില്‍നിന്ന് ഇയാള്‍ പുറത്തിറങ്ങിയത്. പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.
മധുകര്‍ റെഡ്ഡി ബെംഗളൂരുവിലെ ആക്രമണത്തിനുമുമ്പും എ.ടി. എമ്മുകളിലെത്തുന്നവരെ ആക്രമിച്ച് പണം കവര്‍ന്നിരുന്നു. ആന്ധ്രയിലെ കടപ്പ, കദരി, അനന്തപുര്‍ എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ പണമെടുക്കാനെത്തുന്നവരെ ആക്രമിച്ച് പണം കവര്‍ന്നിരുന്നു. കടപ്പ ജയിലില്‍ തടവുകാരനായി കഴിയുമ്പോള്‍ ഈ വിവരം സഹതടവുകാരോട് പറഞ്ഞിരുന്നു. തടവുകാരില്‍നിന്ന് മദനപ്പള്ളി പോലീസിന് ഈ വിവരം ലഭിക്കുകയും ഇത് ബെംഗളൂരു പോലീസിന് കൈമാറുകയുംചെയ്തു. ഇതാണ് അറസ്റ്റിലേക്ക് എത്തിച്ചത്.
Share this Article
Related Topics