ഹൈദരാബാദ്: മുസ്ലീം യുവാക്കള്‍ ഇസ്ലാമിന് വേണ്ടിയാവണം ജീവിക്കേണ്ടതെന്ന് ഓള്‍ ഇന്ത്യ മജിലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എം.ഐ.എം.) അധ്യക്ഷനും ഹൈദാരാബാദ് എംപിയുമായ അസാദുദ്ദീന്‍ ഒവൈസി.
ഇസ്ലാമിന് വേണ്ടി മരിക്കുകയല്ല, ഇസ്ലാമിന് വേണ്ടി ജീവിക്കുകയാണ് ചെയ്യേണ്ടത്. ഇതാണ് നമ്മുടെ രാജ്യം ഇവിടെ ഐക്യത്തോടെ ഒറ്റക്കെട്ടായി നില്‍ക്കണം.
ഇസ്ലാമികവിരുദ്ധരുടെ കൈയിലെ ആയുധമാണ് ഇസ്ലാമിക് സ്‌റ്റേറ്റ്‌സ്. പ്രവാചക പള്ളിക്ക് സമീപം ഐഎസ് നടത്തിയ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക വിരുദ്ധരുടെ കൈകളുണ്ട്.
ഇസ്ലാമിന് ഭീകരതയുടെ മുഖം നല്‍കാനാണ് ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ശ്രമിക്കുന്നത്. ഇത്തരം തീവ്രാവാദികള്‍ നരകത്തിലെ നായകള്‍ മാത്രമാണ് ഐഎസിനെതിര ആഞ്ഞടിച്ച് കൊണ്ട് ഒവൈസി പറഞ്ഞു.
നിങ്ങള്‍ക്ക് ജിഹാദ് അനുഷ്ഠിക്കണമെന്നുണ്ടെങ്കില്‍ അതിനായി ആയുധമെടുക്കേണ്ട കാര്യമില്ല. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്താല്‍ മതി, അവരുടെ ഉന്നമനത്തിനായി അദ്ധ്വാനിച്ചാല്‍ മതി, അവരുടെ പെണ്‍മക്കളുടെ കല്ല്യാണത്തിന് സഹായം നല്‍കിയാല്‍ മതി ഹൈദാരബാദില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കവേ വിവാദനായകനായ ഒവൈസി പറഞ്ഞു.
Share this Article
Related Topics