ന്യൂഡല്‍ഹി: 92 വര്‍ഷമായി തുടര്‍ന്ന് വരുന്ന റയില്‍വേ ബജറ്റ് ഇനി ഓര്‍മകളില്‍ മാത്രമായേക്കും. അടുത്ത വര്‍ഷം മുതല്‍ പൊതു ബജറ്റിന്റെ കൂടെ ഉള്‍പ്പെടുത്തിയാകും റയില്‍വേ ബജറ്റും. ഇക്കാര്യത്തില്‍ റയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ നിര്‍ദേശം ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അംഗീകരിച്ചു.
ഇതിനായി ധനകാര്യ വകുപ്പ് അഞ്ചംഗ കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. ആഗസ്ത് 31നകം ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
റയില്‍വേക്കും രാജ്യത്തിനും ഒരു പോലെ താല്‍പര്യമുള്ളതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നീതി ആയോഗ് അംഗം ബിബേക് ഡെബ്രോയിയും തീരുമാനത്തെ അനുകൂലിക്കുന്നുണ്ട്.
റെയില്‍വേ ബജറ്റിനെ പൊതുബജറ്റുമായി ഒരുമിപ്പിക്കുന്നത് റയില്‍വേയുടെ ബാധ്യത കുറയ്ക്കാനാവുമെന്നാണ് കരുതുന്നത്. ലയനം നടക്കുന്നതോടെ സര്‍ക്കാറിന് റയില്‍വേ നല്‍കുന്ന വാര്‍ഷിക ഡിവിഡന്റ് നല്‍കേണ്ടിയും വരില്ല.
Share this Article
Related Topics