To advertise here, Contact Us



മൂന്നുവര്‍ഷമായാല്‍ ഗ്രാറ്റ്വിറ്റി, പ്രസവാവധി ആറരമാസം: നിയമഭേദഗതിക്ക് കേന്ദ്രം


എം.കെ. അജിത് കുമാര്‍

2 min read
Read later
Print
Share

*ഐ.ടി. മേഖലയിലെ വനിതകള്‍ക്കും ലഭിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: പ്രസവാനുകൂല്യ നിയമവും ഗ്രാറ്റ്വിറ്റി നിയമവും കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു. ഭേദഗതി ബില്ലുകളുടെ അന്തിമകരട് തയ്യാറായിവരികയാണെന്ന് തൊഴില്‍മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ബില്ലില്‍ ഫാക്ടറികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആറര മാസത്തെ(26 ആഴ്ച) പ്രസവാവധിയാണ് നിര്‍ദേശിക്കുന്നത്. നിലവില്‍ ഒന്നര മാസമാണ് പ്രസവാവധി. ഐ.ടി. മേഖലയിലും പ്രസവാനുകൂല്യനിയമം ബാധകമാക്കിയേക്കും.
മൂന്നുവര്‍ഷം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ ഗ്രാറ്റ്വിറ്റി ലഭിക്കുമെന്നതാണ് ആ നിയമത്തിലെ പ്രധാന ഭേദഗതി. നിലവില്‍ അഞ്ചുവര്‍ഷമാണ് ഗ്രാറ്റ്വിറ്റിക്കുള്ള ചുരുങ്ങിയ സേവനകാലം. പ്രോവിഡന്റ് ഫണ്ടുപോലെ ഗ്രാറ്റ്വിറ്റിയിലുള്ള തുടര്‍ച്ചയാണ് മറ്റൊരു നിര്‍ദേശം. ഒരുസ്ഥാപനത്തില്‍നിന്ന് രാജിവെച്ച് മറ്റൊരിടത്തേക്ക് പോയാലും ഗ്രാറ്റ്വിറ്റിക്ക് അര്‍ഹതയുണ്ടാവും. ഇപ്പോള്‍ ഒരുവര്‍ഷത്തെ സേവനത്തിന് 15 ദിവസത്തെ വേതനം എന്ന തോതിലാണ് ഗ്രാറ്റ്വിറ്റി കണക്കാക്കുന്നത്. അത് ഉയര്‍ത്താനുള്ള നിര്‍ദേശവും പരിഗണനയിലാണ്. 20 അല്ലെങ്കില്‍ 23 ദിവസത്തെ വേതനമാണ് പരിഗണനയിലുള്ളത്.
രണ്ടുമാസം മുമ്പ് അന്താരാഷ്ട്ര തൊഴിലാളി സംഘടനയില്‍ ചര്‍ച്ച നടന്നപ്പോള്‍ ഇന്ത്യയില്‍ ഐ.ടി. മേഖലയില്‍ പണിയെടുക്കുന്നവരുടെ അവസ്ഥ ബി.എം.എസ്. പ്രതിനിധി അവതരിപ്പിച്ചിരുന്നു. 'ഷോപ്പ് ആക്ട്' ഐ.ടി. മേഖലയില്‍ ബാധകമാക്കുമെന്ന് സര്‍ക്കാര്‍ പ്രതിനിധി അപ്പോള്‍ ഉറപ്പു നല്‍കിയിരുന്നു. ഐ.എല്‍.ഒ.യില്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഷോപ്പ് ആക്ട് ബാധകമാക്കിയാല്‍ ഐ.ടി. മേഖലയിലുള്ള സ്ത്രീകള്‍ക്കും പ്രസാവാനുകൂല്യങ്ങള്‍ ലഭിക്കും.
പ്രസവത്തിനിടെ തൊഴിലാളി മരണപ്പെട്ടാല്‍ ശിശുവിന്റെ സംരക്ഷണം ഉടനെ ഏറ്റെടുക്കുന്ന വനിതാ ജീവനക്കാരിക്ക് ഒന്നരമാസത്തെ ആനുകൂല്യം നല്‍കണം. 50 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കൊച്ചുകുട്ടികളെ പരിപാലിക്കാന്‍ 'ക്രഷ്' തുടങ്ങണമെന്നാണ് കരടിലെ മറ്റൊരു നിര്‍ദേശം.
ഇ.എസ്.ഐ. നിയമത്തിന് കീഴില്‍വരുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആറരമാസത്തെ പ്രസവാവധി നല്‍കാന്‍ ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ ബോര്‍ഡ് അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു. സംഘടിത മേഖലയിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ ഒട്ടേറെ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ബോണസ് പരിധി ഉയര്‍ത്തുന്ന ബില്‍ പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച പാസാക്കിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കോണ്‍ഗ്രസ് ആരുമായി സഖ്യം ഉണ്ടാക്കിയാലും അന്തിമവിജയം ബിജെപിക്ക്- അനില്‍ വിജ്

Nov 7, 2017


mathrubhumi

1 min

പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഢില്‍

May 9, 2015


mathrubhumi

2 min

പ്രധാനമന്ത്രിയുടെ ധനകാര്യം ഇനി ഇവര്‍ നിയന്ത്രിക്കും

Sep 26, 2017


mathrubhumi

1 min

വിവാഹമോചനം: ആറുമാസത്തെ 'പുനര്‍വിചിന്തന സമയം' ഇനി നിര്‍ബന്ധമാകില്ല

Sep 12, 2017

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us