സെക്‌സ് ടേപ്പ് കൈവശമുണ്ട്, അറസ്റ്റ് രാഷ്ട്രീയപ്രേരിതം - മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മ


മന്ത്രിയുടെ സെക്സ് ടേപ്പുകള്‍ തന്റെ കൈവശമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അവകാശപ്പെട്ടു. എന്നാല്‍, താന്‍ ബ്ലാക് മെയില്‍ ചെയ്യാനോ പണം തട്ടാനോ ശ്രമിച്ചിട്ടില്ല. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ പൊതുമരാമത്ത് മന്ത്രിയുടെ സെക്സ് ടേപ്പുകള്‍ ഉണ്ടാക്കി അദ്ദേഹത്തെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന ആരോപണങ്ങള്‍ തള്ളി അറസ്റ്റിലായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മ.

മന്ത്രിയുടെ സെക്സ് ടേപ്പുകള്‍ തന്റെ കൈവശമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അവകാശപ്പെട്ടു. എന്നാല്‍, താന്‍ ബ്ലാക് മെയില്‍ ചെയ്യാനോ പണം തട്ടാനോ ശ്രമിച്ചിട്ടില്ല. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതിന്റെ വൈരാഗ്യമാണ് അറസ്റ്റിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സത്യസന്ധരായ മാധ്യമ പ്രവര്‍ത്തകരെ ഇരയാക്കി മന്ത്രിയെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഭുപേഷ് ഭാഗല്‍ അറിയിച്ചു.

എന്നാല്‍, വിനോദ് വര്‍മയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അശ്ലീല ദൃശ്യം റെക്കോര്‍ഡ് ചെയ്ത 500 സിഡികളും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തതായി പോലീസ് സൂപ്രണ്ട് എച്ച്.എന്‍. സിങ് അറിയിച്ചു.

എന്നാല്‍, വിനോദ് കോണ്‍ഗ്രസുമായി ഗൂഢാലോചന നടത്തി ബിജെപി സര്‍ക്കാരിനെ ഭീഷണിപെടുത്താന്‍ നോക്കുകയാണെന്ന് ബിജെപി നേതൃത്വവും ആരോപിച്ചു.

ബ്ലാക്ക് മെയില്‍ ചെയ്യല്‍, പണം തട്ടിയെടുക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിനോദ് വര്‍മയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

അദ്ദേഹം ബിബിസി, അമര്‍ ഉജാല എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഛത്തീസ്ഗഢ് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിക്കെതിരെ ഒളികാമറാ ഓപ്പറേഷന് പദ്ധതി ഇട്ടിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

വിനോദ് വര്‍മയുടെ ഗാസിയാബാദിലെ വീട്ടിലെത്തി പുലര്‍ച്ചെ മൂന്നോടെയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനായ വിനോദ് വര്‍മ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ അംഗമാണ്. ബിബിസി, അമര്‍ ഉജാല തുടങ്ങിയ സ്ഥാപനങ്ങളില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram