രാജീവ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ആലോചിച്ചെന്ന് വെളിപ്പെടുത്തല്‍


2 min read
Read later
Print
Share

അന്നത്തെ സൈനിക മേധാവി ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി, പിന്നീട് സൈനിക മേധാവിയായ ലഫ്. ജന. എസ്.എഫ്. റോഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയയത്.

ചാണ്ഡീഗഢ്: 1987ല്‍ രാജീവ്ഗാന്ധി നയിച്ച കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തല്‍. പശ്ചിമ കമാന്‍ഡിന്റെ കമാണ്ടറായിരുന്ന ലഫ്. ജന. പി.എന്‍.ഹൂണാണ് ദി അണ്‍ടോള്‍ഡ് ട്രൂത്ത് എന്ന തന്റെ ആത്മകഥയില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അന്നത്തെ സൈനിക മേധാവി ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി, പിന്നീട് സൈനിക മേധാവിയായ ലഫ്. ജന. എസ്.എഫ്. റോഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഗൂഢാലോചന നടത്തിയതെന്നും രാജീവിന്റെ രാഷ്ട്രീയ എതിരാളികളായിരുന്നു ഈ നീക്കത്തിന് പിറകിലെന്നും ഗ്യാനി സെയില്‍സിങ് വേഴ്‌സസ് രാജീവ് ഗാന്ധി എന്ന പേരിലുള്ള പത്താമത്തെ അധ്യായത്തില്‍ ഹൂണ്‍ ആരോപിക്കുന്നു. രാജീവ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് സെയില്‍സിങ് പറഞ്ഞിരുന്നെന്നും അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് സൈന്യത്തിലേക്ക് കൈമാറ്റപ്പെടുമെന്ന ഭീതി കൊണ്ടാണ് സെയില്‍സിങ് രാജീവിനെതിരെ നടപടിയെടുക്കാതിരുന്നതെന്നും ഹൂണ്‍ പുസ്തകത്തില്‍ പറഞ്ഞു.

1987 മെയ്-ജൂണ്‍ മാസങ്ങളില്‍ ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനിടയിലായിരുന്നു മൂന്ന് പാര കമാന്‍ഡോ ബാറ്റാലിയണുകളുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സൈനിക ആസ്ഥാനത്ത് നിന്ന് തനിക്ക് കത്ത് ലഭിക്കുന്നതെന്ന് ഹൂണ്‍ പറഞ്ഞു. ഇതില്‍ ഒന്നാം പാര കമാന്‍ഡോ വിഭാഗം പശ്ചിമ കമാന്‍ഡിന്റെ കീഴിലായിരുന്നു. ഇവര്‍ക്ക് പുറമെ ഉത്തര, ദക്ഷിണ കമാന്‍ഡുകളുടെ കീഴിലുള്ള ഒന്‍പത്, പത്ത് പാര കമാന്‍ഡോകളുടെ സേവനമാണ് സൈന്യം ആവശ്യപ്പെട്ടത്. ഈ കമാന്‍ഡോ വിഭാഗങ്ങളെ ജന. എസ്.എഫ്. റോഡ്രിഗസിന്റെ കീഴില്‍ അണിനിരത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഈ നീക്കത്തെക്കുറിച്ച് ഞാന്‍ ഉടനെ രാജീവ്ഗാന്ധിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗോപി അറോറയെയും അറിയിച്ചു. ഈ സൈനികനീക്കം രാജ്യത്തിനും രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയ്ക്കും എത്രമാത്രം അപകടകരമാണെന്നും രാജീവിനെ ധരിപ്പിച്ചു. തന്റെ അനുമതി കൂടാതെ കമാന്‍ഡോകളെ വിട്ടുകൊടുക്കരുതെന്ന് പശ്ചിമ കമാന്‍ഡിന്റെ കീഴിലുള്ള ഡല്‍ഹി ഏരിയ കമാന്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തു-ഹൂണ്‍ പുസ്തകത്തില്‍ പറയുന്നു. അന്ന് രാജീവിന്റെ ക്യാബിനെറ്റിലുണ്ടായിരുന്ന വി.സി.ശുക്ലയ്ക്ക് ഈ നീക്കത്തെ കുറിച്ച് ബോധ്യമുണ്ടായിരുന്നു. ശുക്ല പിന്നീട് എന്നെ വന്നു കാണുകയും ചെയ്തിരുന്നു-ഹൂണ്‍ പറയുന്നു.

എന്നാല്‍, എയര്‍ മാര്‍ഷണല്‍ രണ്‍ധീര്‍ സിങ്, കേണല്‍ കെ.എസ്. പഥക്ക് തുടങ്ങിയവര്‍ ഹൂണിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞു. 1986നും 87നു ഇടയില്‍ സൈന്യം രാജസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ ബ്രാസ്‌സ്റ്റാക്‌സിനെ ഹൂണ്‍ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായതെന്നാണ് ഒരു വിഭാഗം പറയുന്നത്. രാജ്യം അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ സൈനിക നീക്കമായിരുന്നു ഇത്. കരസേനയുടെ വിന്യാസവും പാകിസ്താന്റെ നാവിക താവളം ലാക്കാക്കിയുള്ള ഇന്ത്യന്‍ നാവികസേനയുടെ മുന്നൊരുക്കവുമായിരുന്നു ഓപ്പറേഷന്‍ ബ്രാസ്‌സ്റ്റാക്‌സിന്റെ ലക്ഷ്യങ്ങള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

അസാധു നോട്ടുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ എന്‍.ഐ.ഡി വിദ്യാര്‍ഥികള്‍

Apr 27, 2017


mathrubhumi

1 min

പാര്‍ലമെന്റ് ആക്രമണ വാര്‍ഷികം: വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Dec 14, 2015


mathrubhumi

1 min

പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേത്, ഒരുനാള്‍ നമ്മുടെ നിയന്ത്രണത്തിലാകും - വിദേശകാര്യമന്ത്രി

Sep 17, 2019