ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ ആരോപണവിധേയരായ വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്ന രാഹുല്‍ ഗാന്ധി അഫ്‌സല്‍ ഗുരുവിനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി. ഈ വിഷയത്തില്‍ ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടെ ബി.ജെ.പി അംഗം അനുരാഗ് ഠാക്കൂറാണ് രാഹുലിനോട് ഇക്കാര്യം ചോദിച്ചത്.
കുടുംബം ആദ്യം, പാര്‍ട്ടി രണ്ടാമത്, രാജ്യം ഒടുവില്‍ എന്നതാണ് കോണ്‍ഗ്രസിന്റെ മുദ്രാവാക്യമെന്നും അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു. പാര്‍ലമെന്റ് ആക്രമിച്ച അഫ്‌സല്‍ ഗുരുവിനൊപ്പമാണോ അതോ ജനാധിപത്യത്തിനൊപ്പമാണോ താങ്കള്‍ എന്ന് വ്യക്തമാക്കണം. ഠാക്കൂര്‍ ആവശ്യപ്പെട്ടു.
വീണ്ടു വിചാരം കൂടാതെയാണ് രാഹുല്‍ ദേശവിരുദ്ധരായ വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നത്. ഇന്ത്യയെ വെട്ടിമുറിക്കുന്നത് അവര്‍ക്ക് നോക്കി നില്‍ക്കാം. എന്നാല്‍ ഞങ്ങള്‍ക്കതാവില്ല. രാഹുല്‍ ഗാന്ധി തന്റെ പിതാമഹന്റെ പേരിലുള്ള സര്‍വകലാശാലയില്‍ പോയി ദേശ ദ്രോഹികളെ പിന്തുണയ്ക്കുകയാണ്. ഠാക്കൂര്‍ ആരോപിച്ചു.
Share this Article
Related Topics