ന്യൂഡല്‍ഹി: സശസ്ത്ര സീമാബല്‍ മേധാവിയായി അര്‍ച്ചന രാമസുന്ദരം ഐ.പി.എസിനെ നിയമിച്ചു. 1980ബാച്ച് തമിഴ്‌നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ അര്‍ച്ചന നിലവില്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഡയറക്ടറാണ്.
കേന്ദ്രമന്ത്രിസഭയുടെ അപ്പോയിന്റ്‌മെന്റ് കമ്മറ്റിയാണ് അര്‍ച്ചനയെ എസ്.എസ്.ബി മേധാവിയായി നിയമിച്ചത്. 2017 സെപ്റ്റംബര്‍ വരെയാണ് ഇവരുടെ കാലാവധി.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിത പാരാമിലിട്ടറിയുടെ തലപ്പത്ത് എത്തുന്നത്. കൂടാതെ മുന്‍ എസ്.പി.ജി മേധാവി കെ. ദുര്‍ഗാ പ്രസാദാണ് പുതിയ സി.ആര്‍.പി.എഫ് മേധാവി. ബി.എസ്.എഫ് മേധാവിയായി 1982 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കെ.കെ ശര്‍മയെയും നിയമിച്ചു.
ഇന്ത്യയുടെ ഭൂട്ടാന്‍, നേപ്പാള്‍ അതിര്‍ത്തി കാക്കുന്ന എസ്.എസ്.ബി അര്‍ധ സൈനിക വിഭാഗമാണ് സശസ്ത്ര സീമാബല്‍.
Share this Article
Related Topics