ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ പാരാജയപ്പെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങളമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും. ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് ഇന്ത്യ ചിരവൈരികളായ പാകിസ്താനെ പരാജയപ്പെടുത്തിയത്.
'പകിസ്താന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു അടി നല്‍കിയിരിക്കുന്നു. ഫലം പതിവു പോലെത്തന്നെയാണ്. ഈ മികച്ച പ്രകടനത്തിന് എല്ലാ ടീമംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു.' അവര്‍ ആഘോഷങ്ങളിലാണ്- അമിത് ഷാ ട്വീറ്റ് ചെയ്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. 'പാകിസ്താനുമായുള്ള മത്സരത്തില്‍ വിജയിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിയത്. ഇന്ത്യന്‍ ടീമിനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു'- രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.
ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയും കിരണ്‍ റിജുജുവും രംഗത്തെത്തി. കോണ്‍ഗ്രസും ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. പാകിസ്താനെതിരായ ഈ സമാനതകളില്ലാത്ത വിജയത്തിന് അഭിനന്ദനങ്ങളെന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ സന്ദേശം.
content highlights: Another strike on Pakistan says Amit Shah
Share this Article
Related Topics