ബെംഗളൂരു: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ആസ്ഥാനമായ ബെംഗളൂരുവിലെ ഓഫീസില്‍ സിബിഐ റെയ്ഡ്. വിദേശ ധന സഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് റെയ്ഡ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. സമാന ആരോപണത്തില്‍ ഒരു വര്‍ഷം മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവിടെ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ സിബിഐ റെയ്ഡ്.
വിദേശപണ നിക്ഷേപ മാനദണ്ഡങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ലഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഒരു ഫ്‌ലോട്ടിംഗ് വാണിജ്യ സ്ഥാപനം ആരംഭിച്ചതായും ഇതിലൂടെ 36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് ആരോപിച്ചിരുന്നു.
Content Highlights: Amnesty International Office In Bengaluru Raided By CBI
Share this Article
Related Topics