ബെംഗളൂരു: മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ബെഗളൂരുവിലെ ഓഫീസ് അടക്കം രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ചില രേഖകള്‍ക്കുവേണ്ടിയാണ് തിരച്ചില്‍ നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് റെയ്ഡ് തുടങ്ങിയത്. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്നാണ് വിവരം.
പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ മരവിപ്പിച്ചിരുന്നു. ബെംഗളൂരുവിലെ ഓഫീസിലടക്കം അധികൃതര്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
Share this Article
Related Topics