മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്കുള്ള സാധ്യത ബിജെപി അധ്യക്ഷന്‍ അമിത് ഷാ തള്ളി. രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്താനും തുടര്‍ന്നും കളിക്കും. എന്നാല്‍ ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ കളിക്കില്ല-ഷാ വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച ഏറ്റമുട്ടാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ പരമാര്‍ശമുണ്ടായത്.
മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ വേളയിലാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഷായുടെ മുംബൈ യാത്രയുടെ ദൗത്യങ്ങളില്‍ ഒന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയുമായുള്ള കൂടിക്കാഴ്ചയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പാണ് ചര്‍ച്ചാവിഷയം.
രാജ്യം സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 ാം വാര്‍ഷികം 2022 ല്‍ ആഘോഷിക്കുമ്പോള്‍ ഇന്ത്യയെ ലോകശക്തിയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവെന്നാണ് മോദിയെ അമിത് ഷാ വിശേഷിപ്പിച്ചത്. ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics