ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രതിഷേധക്കാരെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
ക്യാംപസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അമിത്ഷാ ആരോപിച്ചു. രാജ്യതാല്‍പര്യവും രാജ്യത്തിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളും എന്താണെന്ന് രാഹുലിന് അറിയില്ല.
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടന്നെന്ന് പറയുന്ന സ്ഥലത്താണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ഇത് കോണ്‍ഗ്രസിന്റെ പുതിയ ദേശസ്‌നേഹമാണോയെന്ന് ഷാ ചോദിച്ചു.
രാഹുല്‍ ഗാന്ധി ബിജെപി സര്‍ക്കാരിനെ താരതമ്യപ്പെടുത്തിയത് ഹിറ്റ്‌ലറോടാണ്. എന്നാല്‍, ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥ രാഹുല്‍ ഗാന്ധി മറക്കരുതെന്ന് അമിത് ഷാ ഓര്‍മിപ്പിച്ചു.