എന്‍.ആര്‍.സിയെ പൂര്‍ണമായും എതിര്‍ക്കുമെന്ന് ബിജെപി സഖ്യകക്ഷി ശിരോമണി അകാലിദള്‍


1 min read
Read later
Print
Share

'ന്യൂനപക്ഷമായ സിഖ് സമുദായത്തേയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. അത്‌കൊണ്ട് തന്നെ മറ്റു ന്യൂനപക്ഷങ്ങളുടെ ആശങ്കകളും വികാരങ്ങളും ഞങ്ങള്‍ക്ക് മനസ്സിലാകും. മുസ്‌ലീങ്ങള്‍ അരക്ഷിതരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.'

ഛണ്ഡീഗഢ്: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെ പൂര്‍ണമായും എതിര്‍ക്കുമെന്ന് ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍. എന്‍.ആര്‍.സി മുസ്‌ലിങ്ങള്‍ക്കടക്കം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ശിരോമണി അകാലിദള്‍ ആരോപിച്ചു.

എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയില്‍ മെച്ചപ്പെട്ട ഏകോപനം വേണ്ടതുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലഘട്ടത്തില്‍ അതുണ്ടായിരുന്നുവെന്നും അകാലിദള്‍ നേതാവും രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്‌റാള്‍ പറഞ്ഞു.

'ന്യൂനപക്ഷമായ സിഖ് സമുദായത്തേയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. അത്‌കൊണ്ട് തന്നെ മറ്റു ന്യൂനപക്ഷങ്ങളുടെ ആശങ്കകളും വികാരങ്ങളും ഞങ്ങള്‍ക്ക് മനസ്സിലാകും. മുസ്‌ലീങ്ങള്‍ അരക്ഷിതരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. 1984 ന് ശേഷം സിഖുകാര്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാന്‍ തുടങ്ങി എന്ന വസ്തുത കണക്കിലെടുത്ത് ഒരു ന്യൂനപക്ഷത്തിനും ഒരു തരത്തിലും അരക്ഷിതാവസ്ഥ അനുഭവപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' - അദ്ദേഹം പറഞ്ഞു.

'എന്‍.ആര്‍.സി.രാജ്യത്ത് നടപ്പാക്കരുത്. ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണം. എന്‍.ആര്‍.സി.സംബന്ധിച്ച് മുസ്‌ലിം സമുദായാംഗങ്ങള്‍ക്ക് നിരവധി സംശയങ്ങളും ആശങ്കകളുമുണ്ട്. ഞങ്ങള്‍ എന്‍.ആര്‍.സിക്ക് എതിരാണ്. സര്‍ക്കാരാണ് നടപ്പിലാക്കില്ലെന്ന് പറയേണ്ടത്'- നരേഷ് ഗുജ്‌റാള്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിം വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് ശിരോമണി അകാലിദള്‍ ആഗ്രഹിക്കുന്നത്. പാര്‍ലമെന്റില്‍ ബില്‍ പാസാക്കുന്ന വേളയില്‍ ഇക്കാര്യം ഞങ്ങള്‍ പറഞ്ഞിരുന്നു. 6000 ത്തോളം സിഖ് സമുദായാംഗങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെട്ടത്‌ക്കൊണ്ടാണ് ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ചത്. രാജ്യത്ത് സമാധാനവും ഐക്യവും തുടരണം. മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Akali Dal opposes all-India NRC, seeks better NDA coordination

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാംഗോപാല്‍ വര്‍മ്മയ്ക്ക് സ്ത്രീകള്‍ ലൈംഗിക ഉത്പന്നം മാത്രം- ലീന മണിമേഖലൈ

Mar 11, 2017


mathrubhumi

1 min

എല്ലാ പാവപ്പെട്ടവർക്കും പാചകവാതകം സൗജന്യമായി നൽകാനൊരുങ്ങി കേന്ദ്രം

Dec 18, 2018


mathrubhumi

1 min

ഉജ്വല്‍ യോജനക്ക് പ്രചോദനമായത് അമ്മ അനുഭവിച്ച യാതനകളെന്ന് മോദി

May 28, 2018