എയര്‍ ഇന്ത്യക്ക് നാണക്കേട്, സിഡ്‌നി വിമാനത്താവളത്തില്‍ മോഷണത്തിനിടെ പൈലറ്റ് പിടിക്കപ്പെട്ടു


വിവരം ലഭിച്ച ഉടന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ ഉത്തരവിറക്കി.

സിഡ്നി: ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനം മോഷ്ടിക്കാന്‍ ശ്രമിക്കവേ എയര്‍ ഇന്ത്യ റീജണല്‍ ഡയറക്ടര്‍ പിടിയില്‍. ശനിയാഴ്ച സിഡ്‌നി വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ ഇന്ത്യക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്.

എയര്‍ഇന്ത്യയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരിലൊരാളാണ് രോഹിത് ഭാസി. സിഡ്‌നിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ഇന്ത്യ എഎല്‍ 301 ഫ്‌ളൈറ്റ് പറത്താന്‍ ചുമതലപ്പെട്ടയാളായിരുന്നു രോഹിത്. ഇതിന് തൊട്ട് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കയറി പഴ്‌സ് എടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. വിവരം ലഭിച്ച ഉടന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ ഉത്തരവിറക്കി.

രോഹിതിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും മാനേജ്‌മെന്റിന്റെ സമ്മതിമില്ലാതെ ഇയാൾ ഇനി എയര്‍ഇന്ത്യ ഓഫീസില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്. വിഷയം ആഭ്യന്തരമായി അന്വേഷിക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ട്.

ഷാര്‍ജയില്‍ കഴിഞ്ഞ മെയില്‍ മദ്യപിച്ച അവസ്ഥയില്‍ എയര്‍ഇന്ത്യ പൈലറ്റിനെ കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു. കൊച്ചിയിലേക്ക് വിമാനം പറത്താന്‍ നിയോഗിക്കപ്പെട്ടയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ കണഅടെത്തിയത്.

content highlights: Air India Pilot caught shoplifting at Sydney airport,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram