ഉത്തര്‍പ്രദേശ്: അനധികൃതമായി ഭൂമി കയ്യേറുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു.
ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെയുള്ള പരാതികള്‍ ഇ-മെയില്‍ വഴി അയക്കാവുന്ന സംവിധാനം ഉടന്‍ നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മഥുരയിലുണ്ടായ സംഘര്‍ഷത്തിന്റെ വെളിച്ചത്തിലാണ് അമിത്ഷാ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്.
മഥുരയില്‍ ഉണ്ടായ സംഘര്‍ഷത്തിന് സമാജ് വാദി പാര്‍ട്ടിക്ക് പങ്കുണ്ടെും അമിത് ഷാ ആരോപിച്ചു. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് ആറ് മുഖ്യമന്ത്രിമാര്‍ ചേര്‍ന്നാണെന്നും അദ്ദേഹം പരോക്ഷമായി പ്രസ്താവിച്ചു.
മഥുരയിലെ സംഘര്‍ഷം നേരിടാന്‍ പോലീസ് സജ്ജരായിരുന്നില്ല എന്നും തദ്ദേശ സ്വയംഭരണകൂടം സംഘര്‍ഷം നേരിടുതില്‍ പരാജയപ്പെട്ടെന്നുമാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ അഖിലേഷ് യാദവിന്റെ ബന്ധു ശിവപാല്‍ യാദവിന് മഥുരയിലെ സംഘര്‍ഷത്തിന് നേതൃത്വം നല്കിയ ജയ് ഗുരുദേവുമായി ബന്ധമുണ്ടെന്ന് ബി. ജെ. പി. ആരോപിച്ചിരുന്നു.യാദവ് ജാതിയോട് മുഖ്യമന്ത്രിക്കുള്ള പ്രത്യേക താല്‍പര്യം കൊണ്ടാണ് ജവഹര്‍ ബാഗില്‍ അനധികൃതമായി ഒരു ടൗണ്‍ഷിപ്പും, സായുധസംഘവും, ജയിലും മറ്റും ഉണ്ടായതെന്നും ബി.ജെ.പി ആരോപിച്ചു.
Share this Article
Related Topics