ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ വന്‍ വിജയം കാണിക്കുന്നത് ലോക രാജ്യങ്ങള്‍ക്കിടയിൽ ഇന്ത്യയ്ക്കുള്ള സ്ഥാനമാണെന്ന് യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി സയ്യിദ് അക്ബറുദ്ദീന്‍.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള സന്തുലിതവും ഉചിതവുമായ സമീപനം ഇന്ത്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ മനുഷ്യാവകാശ സമിതിയിലേക്ക് ഏഷ്യാ-പസഫിക് വിഭാഗത്തില്‍ 188 വോട്ടുകളോടെ ഇന്ത്യയെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആഗോളതലത്തില്‍ നമ്മുടെ രാജ്യം നില്‍ക്കുന്ന ഉന്നത സ്ഥാനത്തിന്റെ പ്രതിഫലനമാണ് ഈ വിജയം. വിജയിച്ച 18 സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുല്‍ വോട്ടുകള്‍ നല്‍കിയ ഇന്ത്യയുടെ വിജയം ഉറപ്പിച്ച എല്ലാ ആഗോള സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.
2019 ജനുവരിമുതല്‍ മൂന്നു വര്‍ഷത്തേക്കാണ് സമിതിയുടെ കാലാവധി. പുതിയ അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ചയാണ് നടന്നത്. രഹസ്യബാലറ്റിലൂടെ 18 രാജ്യങ്ങള്‍ അംഗത്വം നേടി. സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കുറഞ്ഞത് 97 വോട്ടുകളായിരുന്നു വേണ്ടത്.
Share this Article
Related Topics