ബോംബെ: ശിക്ഷാ കാലാവധി പൂർത്തീകരിക്കും മുമ്പ് നടൻ സഞ്ജയ് ദത്തിനെ ജയിൽ മോചിതനാക്കിയതിന് മഹാരാഷ്ട്ര സർക്കാരിന് മുംബൈ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദത്തിന് വി ഐപി പരിഗണന നൽകിയ സർക്കാർ നിലപാടിനെയും കോടതി വിമർശിച്ചു. പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശം. സഞ്ജയ് ദത്തിന് കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് നൽകിയതെന്ന് കാണിച്ചുള്ള സത്യവാങ്മൂലം സർക്കാർ സമർപ്പിക്കണമെന്നും കോടതി ആവസ്യപ്പെട്ടു
അഞ്ച് വര്‍ഷത്തെ ശിക്ഷാ കാലയളവ് പൂര്‍ത്തീകരിക്കുന്നതിന് 8 മാസം മുമ്പാണ് സഞ്ജയ് ദത്ത് പുറത്തിറങ്ങിയത്. നല്ല നടപ്പിനാണ് ശിക്ഷയില്‍ ഇളവ് നല്‍കിയതെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ 'നല്ല പെരുമാറ്റത്തിന് 8 മാസം ശിക്ഷ ഇളവോ' എന്നാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്.
സഞജയ് ദത്തിന് ഒന്നിലധികം തവണ ജയിലിന് പുറത്ത് പോകാന്‍ അവസരം ലഭിച്ചിരുന്നു. '100 ദിവസത്തിലധികം ജയിലിന് പുറത്ത് ദത്തിന് കഴിയാനായത് സര്‍ക്കാര്‍ നല്‍കിയ വിഐപി പരിഗണനയാണോ' എന്ന ആശങ്ക കോടതി പങ്കു വെച്ചു.
മാത്രമല്ല. പകുതിയിലധികം സമയം ജയിലിന് പുറത്തുള്ള ഒരാളുടെ സ്വഭാവം മനസ്സിലാക്കി നല്ലതെന്ന് തീരുമാനിക്കാന്‍ അധികൃതര്‍ക്ക് എങ്ങനെയാണ് സാധിക്കുക എന്നും കോടതി പരിഹസിച്ചു. ശിക്ഷ ഇളവ് വരുത്തിയതിനുള്ല കാരണങ്ങൾ അടുത്തയാഴ്ച്ച കോടതിക്ക് മുമ്പാകെ സർക്കാർ സമർപ്പിക്കേണ്ടി വരും. അടുത്തയാഴ്ച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സത്യവാങ്മൂലവും സര്‍ക്കാര്‍ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
1993ലെ മുബൈ ബോംബ്‌സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങൾ സൂക്ഷിച്ചു എന്ന കുറ്റത്തിനാണ് സഞ്ജയ് ദത്തിന് അഞ്ചു വര്‍ഷത്തെ ശിക്ഷ സുപ്രീം കോടതി വിധിച്ചത്. 18 മാസം തടവില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ദത്ത് സുപ്രീം കോടതി ശാസനയെ തുടര്‍ന്നാണ് വീണ്ടും ജയിലില്‍ തിരികെ എത്തിയത്.