മുംബൈ: ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടത്തിവരുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് എതിരെ മോഷണത്തിനും ദളിത് പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.
ദളിത് സാമൂഹികപ്രവര്‍ത്തകനായ വിജയ് മക്കസാരെ നല്‍കിയ പരാതിയില്‍, പുണെയിലെ ഹിഞ്ചെവാഡി പോലീസാണ് കേസെടുത്തിരിക്കുന്നത്. തൃപ്തിയുടെ ഭര്‍ത്താവ് പ്രശാന്ത് ദേശായി ഉള്‍പ്പെടെ മറ്റ് നാലുപേര്‍ക്ക് എതിരെയും കേസുണ്ട്.
പരാതി ഇങ്ങനെ- തൃപ്തിക്കും കൂട്ടര്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവേ, വിജയിയുടെ കൈയില്‍ നിന്ന് ഫോണ്‍ ബലമായി പിടിച്ചെടുത്തു. തനിക്ക് എതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫോണ്‍ പിടിച്ചെടുത്തത്. പിന്നാലെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ചു. 15,000 രൂപ വിലമതിക്കുന്ന സ്വര്‍ണ ചെയിനും 27,000 രൂപയും ഇവര്‍ മോഷ്ടിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
തനിക്ക് എതിരെയുള്ള ഗൂഡാലോചനയുടെ ബാക്കിപത്രമാണ് ഈ കേസെന്ന് തൃപ്തി പ്രതികരിച്ചു.
Share this Article
Related Topics