ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജ്. നൂറോളം വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
രാവിലെ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് റോഡില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. പോലീസ് നടപടിയില്‍ പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തിയ ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിയമം കൈയ്യിലെടുക്കരുതെന്ന് വിദ്യാര്‍തികളോട് അഭ്യര്‍ഥിച്ചു. വഹാന ഗതാഗതത്തെയും പ്രക്ഷോഭം ബാധിച്ചതോടെയാണ് പിരിഞ്ഞുപോകാന്‍ പോലീസ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്.
പ്രക്ഷോഭം കണക്കിലെടുത്ത് പാര്‍ലമെന്റിന് സമീപമുള്ള മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ താത്കാലികമായി അടച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് അവ വീണ്ടും തുറന്നത്. അതിനിടെ, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.
Content Highlights: About 100 JNU students detained, some injured in baton-charge by police