ന്യൂഡൽഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ധീരതയ്ക്കുള്ള അവാര്‍ഡിനായി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ്സ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. മാത്രമല്ല അഭിനന്ദന്റെ മീശ ദേശീയ മീശയാക്കണമെന്നും ലോക്‌സഭയില്‍ അധിര്‍ രഞ്ജന്‍ ആവശ്യപ്പെട്ടു.
ബിഹാറിലെ കുരുന്നുകളുടെ മരണമുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ അധീര്‍ രഞ്ജന്‍ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
2ജിയിലും കല്‍ക്കരിപ്പാട അഴിമതിയിലും പെട്ട ആരെയെങ്കിലും പിടികൂടാനായോ?. നിങ്ങള്‍ക്ക് സോണിയാഗാന്ധിയെയും രാഹുലിനെയും അഴികള്‍ക്കുള്ളിലാക്കാന്‍ കഴിഞ്ഞോ?.എന്ന ചോദ്യങ്ങളുന്നയിച്ച ചൗധരി അവരെ കള്ളന്‍മാരെന്ന വിളിച്ചാണ് നിങ്ങള്‍ അധികാരത്തില്‍ വന്നതെന്നും ബിജെപിസർക്കാരിനെ കുറ്റപ്പെടുത്തി. കള്ളൻമാരാണെങ്കിൽ അവർക്കെങ്ങനെയാണ് പാര്‍ലമെന്റില്‍ ഇരിക്കാനാവുന്നതെന്നും ചൗധരി ലോക്‌സഭയില്‍ ചോദിച്ചു.
content highlights: Abhinandan’s moustache should be made ‘national moustache’, says Adhir ranjan Chowdhury
Share this Article
Related Topics