ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ഇടക്കാല ഉത്തരവില്ല


1 min read
Read later
Print
Share

ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആധാര്‍ ഇല്ലാത്തവര്‍ക്ക് മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ആധാര്‍ ഇല്ലാത്തിന്റെ പേരില്‍ ക്ഷേമപദ്ധതികളുടെ പ്രയോജനം നിഷേധിക്കപ്പെട്ടത് ആര്‍ക്കാണെന്ന് വ്യക്തമാകാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആധാര്‍ ഇല്ലാത്തവര്‍ക്ക് മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ല്‍നിന്ന് സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടിയോ വ്യക്തത വരുത്തലോ സാധ്യമല്ല. വിഷയം ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഫെബ്രുവരി എട്ടിലെയും ജൂണ്‍ 22 ലെയും സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി അടക്കമുള്ളവ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടാന്‍ ഇടയാക്കുമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. എന്നാല്‍ വോട്ടര്‍ ഐ.ഡി. പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ആധാറിന് പകരം ക്ഷേമ പദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

നീതിന്യായ വ്യവസ്ഥയെ കര്‍ണാടക അപമാനിച്ചു: സുപ്രീം കോടതി

Sep 30, 2016


mathrubhumi

1 min

തമിഴ്‌നാടിന് ഉടന്‍ വെള്ളം വിട്ടുകൊടുക്കണം: സുപ്രീം കോടതി

Sep 27, 2016


mathrubhumi

1 min

കര്‍ണാടക 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണം: സുപ്രീംകോടതി

Sep 20, 2016