ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ നാടകീയരംഗങ്ങള്‍. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ദേശീയ പതാകയുമായി എത്തിയ ആള്‍ വാര്‍ത്താസമ്മേളനം തടസപ്പെടുത്തി. മഹാരാഷ്ട്ര സ്വദേശിയായ നചികേത എന്നയാളാണ് വാര്‍ത്താസമ്മേളനം നടക്കുന്ന വേദിയിലേക്ക് അതിക്രമിച്ചുകയറിയത്.
തുടര്‍ന്ന് ഭാരത് മാതാ കീ ജയ്, വന്ദേമാതരം മുദ്രാവാക്യങ്ങള്‍ മുഴക്കി. യോഗി ആദിത്യനാഥിനെ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേരായ അജയ് സിങ് ബിഷ്ത് എന്ന് അംഭിസംബോധന ചെയ്യുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനകരമാണെന്നും ഇയാള്‍ വിളിച്ചുപറഞ്ഞു.
പ്രതിഷേധം തുടര്‍ന്നതോടെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി വേദിയില്‍നിന്ന് മാറ്റി. പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയിലും ഇയാള്‍ വന്ദേമാതരം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യം മുഴക്കിയിരുന്നു.
Content Highlights: a man interrupts congress spokesperson press meet
Share this Article
Related Topics