ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ അമ്മയും കുട്ടികളുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
റുബാന കൗസര്‍ ഇവരുടെ മകന്‍ ഫസാന്‍, ഒമ്പതുമാസം പ്രായമുള്ള മകള്‍ ഷബ്‌നം എന്നിവരാണ് പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. റുബാന കൗസറിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു.
പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലും പാകിസ്താന്റെ ഭാഗത്തുനിന്ന് രൂക്ഷമായ ഷെല്ലാക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞ എട്ടുദിവസമായി പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം തുടരുകയാണ്.
ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതോടെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ട്. മോര്‍ട്ടാറും ഹൊവിറ്റ്‌സര്‍ പീരങ്കിയുമുപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നതെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. പൂഞ്ച്, രജൗറി ജില്ലകളില്‍ ജനവാസകേന്ദ്രങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമിട്ട് തുടര്‍ച്ചയായി പാക് സൈന്യം വെടിവെക്കുന്നുണ്ട്. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാക്‌സ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
Content Highlights: 3 villagers killed, 2 injured in heavy shelling by Pak forces along LoC