പോലീസുകാരനെ തട്ടിക്കൊണ്ടുപോയി വധിച്ച മൂന്നു ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു


1 min read
Read later
Print
Share

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മുന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പോലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട പോലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫ്, കരസേന, പോലീസ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

നാലുതീവ്രവാദികള്‍ കൂടി ഇവിടെയുണ്ടെന്നാണ് സുരക്ഷാസേന സംശയിക്കുന്നത്. അതിനിടെ സൈനികനടപടിക്കിടെ സുരക്ഷാസേനയ്‌ക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസുകാരനെ വധിച്ച ഭീകരരാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതെന്നാണ് വിവരങ്ങള്‍.

രണ്ടുദിവസം മുമ്പാണ് സലീം അഹമ്മദ് ഷാ എന്ന പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Content Highlights: Encounter, Jammu and Kashmir, Terrorists, Army, Police, CRPF

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പശുക്കടത്ത് ആരോപിച്ച്‌ ഹരിയാണയില്‍ ഒരാളെ അടിച്ചുകൊന്നു

Aug 4, 2018


mathrubhumi

1 min

യുപിയില്‍ ഓരോ പന്ത്രണ്ട് മണിക്കൂറിലും ഒരു ഏറ്റുമുട്ടല്‍

Sep 20, 2017


mathrubhumi

1 min

വെടിവെച്ച് കൊല്ലാനാണെങ്കില്‍ കോടതിയും നിയമവും എന്തിന്; ഹൈദരാബാദ് സംഭവത്തില്‍ മേനക ഗാന്ധി

Dec 6, 2019