ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മിരിലെ ബാരാമുള്ള ജില്ലയില്‍ വ്യാഴാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബൊനിയാര്‍ മേഖലയിലാണ് സംഭവം. അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സൈന്യം മേഖലയില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരികെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതെന്നും വക്താവ് പറഞ്ഞു.
കൊല്ലപ്പെട്ട ഭീകരര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്നോ അവരുടെ പേരുവിവരങ്ങളോ തിരിച്ചറിഞ്ഞിട്ടില്ല.
Share this Article
Related Topics