ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പിസ്സ സെന്ററില്‍ മോഷണം നടത്തിയത് തന്റെ സിനിമാ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനെന്ന് പിടിയിലായ 22 കാരന്റെ മൊഴി. മിസ്റ്റര്‍. ഉത്തരാഖണ്ഡ് നൃത്ത മത്സരത്തിലെ വിജയി കൂടിയായ അഡ്‌നാന്‍ ഖാനാണ് മോഷണ കേസില്‍ പിടിയിലായത്.
ആഡംബര ജീവിതം ആഗ്രഹിച്ചിരുന്ന അഡ്‌നാന് 20 കാമുകിമാര്‍ ഉണ്ടായിരുന്നതായും പോലീസിനോട് പറഞ്ഞു. ഡിസംബര്‍ 11നാണ് അഡ്‌നാന്‍ ഉള്‍പ്പെടെ നാലുപേരടങ്ങുന്ന സംഘമാണ് ദ്വാരകയിലെ പിസ്സ സെന്ററില്‍ മോഷണം നടത്തിയത്.
സ്ഥാപനത്തിലെ ജീവനക്കാരെ കത്തി കാണിച്ച് ഭീഷണി പെടുത്തിയായിരുന്നു കൊള്ള. 3.34 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. മുമ്പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതിരുന്ന അഡ്‌നാനെ മോഷണത്തിന് പദ്ധതിയിട്ട ശേഷം കൂടെ കൂട്ടുകയായിരുന്നു എന്നായിരുന്നു കൂട്ടുപ്രതിയായ റാമിന്റെ മൊഴി.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ തുടര്‍ന്ന് അഡ്‌നാന്‍ മുംബൈയിലേക്ക് താമസം മാറ്റാനൊരുങ്ങുകയായിരുന്നു. ഇവിടെയും ആഡംബര ജീവിതം നയിക്കുന്നതിന് പണം കണ്ടെത്തുന്നതിനായാണ് അഡ്‌നാനും മോഷണത്തില്‍ പങ്കുചേര്‍ന്നത്.
എന്നാല്‍, പത്ത് ലക്ഷം രൂപ പ്രതീക്ഷിച്ചാണ് മോഷണം നടത്തിയതെങ്കിലും 3.45 ലക്ഷം രൂപമാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. അതിനാല്‍ തന്നെ കൂടുതല്‍ മോഷണം ആസുത്രണം ചെയ്യുന്നതിനിടെയാണ് അഡ്‌നാന്‍ പിടിയിലായത്.
Share this Article
Related Topics