ന്യൂഡൽഹി: 2000 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുമ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്ന് രഘുറാം രാജന്‍ ഒഴിഞ്ഞിട്ടില്ലായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
നിലവിലെ ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേലിന്റെ കയ്യൊപ്പാണ് 2000 രൂപ നോട്ടിലുള്ളത് എന്നാല്‍ രഘുറാം രാജന്‍ തത്സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് മുമ്പ് ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് എങ്ങനെ നോട്ടില്‍ വന്നു എന്നത് ആശയക്കുഴപ്പുമുണ്ടാക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
റിസര്‍വ് ബാങ്കിന്റെ രണ്ട് പ്രസ്സുകളില്‍ നടത്തിയ അന്വേഷണത്തിൽ നിന്ന് 2000 രൂപ നോട്ടിന്റെ പ്രിന്റിങ് ആഗസ്ത് 22ന് തുടങ്ങിയിട്ടുണ്ട്. അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് 2000 രൂപ നോട്ടിന്റെ അച്ചടിയുടെ ആദ്യം ഘട്ടം ആരംഭിക്കുന്നത്. അന്ന് രഘുറാം രാജനായിരുന്നു ഗവര്‍ണര്‍.
സെപ്റ്റംബര്‍ നാലിനാണ് ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോള്‍ രഘുറാം രാജന്റെ കയ്യൊപ്പിന് പകരം ഊര്‍ജിത് പട്ടേലിന്റെ കയ്യൊപ്പ് എങ്ങനെ വന്നു എന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് റിസര്‍വ്വ് ബാങ്കിനും ധനമന്ത്രാലയത്തിനും മെയിലുകളച്ചെങ്കിലും ഒരു കത്തിനും മറുപടിയുണ്ടായില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ 500 രൂപ നോട്ടിന്റെ അച്ചടി നവംബര്‍ 23നാണ് ആരംഭിച്ചത്. നോട്ട് അസാധുവാക്കല്‍ ഉണ്ടാക്കിയ ആഘാതം കൂടുതല്‍ രൂക്ഷമാകാന്‍ കാരണം 500 രൂപ നോട്ടിന്റെ വൈകിയുള്ള അച്ചടിയാണ്.
രഘുറാം രാജന്റെ കാലാവധി നീട്ടാതിരിക്കാനുള്ള കാരണം നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് രഘുറാം രാജന്‍ അഭിപ്രായ വ്യത്യാസം അച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.