യുഎസ് ബോംബാക്രമണം: മലയാളി ഐഎസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


1 min read
Read later
Print
Share

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉണ്ടായിരുന്നത് യുഎസ് കൂറ്റന്‍ ബോംബിട്ട മേഖലയിലെന്ന് ഇന്റലിജന്‍സ്‌

ന്യൂഡല്‍ഹി: അഫ്ഗാന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ 36 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കൊല്ലപ്പെട്ടവരില്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ജിബിയു-43 എന്ന കൂറ്റന്‍ ബോംബ് ഉപയോഗിച്ച് യുഎസ് ഐഎസ് കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. 11 ടണ്‍ ഭാരമുള്ള ജിബിയു-43 പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ആണവേതര ബോംബാണ്. ബോംബുകളുടെ മാതാവ് എന്നാണ് ഇതറിയപ്പെടുന്നത്.

Read | യുഎസ് പ്രയോഗിച്ചത് 'ബോംബുകളുടെ മാതാവി'നെ

അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലാണ് ഉഗ്രപ്രഹരശേഷിയുള്ള ബോംബ് യുഎസ് പ്രയോഗിച്ചത്. കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

മേഖലയില്‍ ഉണ്ടായിരുന്ന മലയാളികളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ എന്‍ഐഎക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ തങ്ങള്‍ അഫ്ഗാനിസ്ഥാനിലാണ് ഉള്ളതെന്ന് ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Read | ഐഎസിനെതിരെ ഭീമന്‍ 'ആണവേതര' ബോംബ് പ്രയോഗിച്ച് യുഎസ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

നഗരമാലിന്യം വളമാക്കാന്‍ പദ്ധതിവരുന്നു

Oct 2, 2015


mathrubhumi

1 min

ഇതാ ചന്ദ്രയാന്‍-2 കണ്ട ഭൂമി, ചിത്രങ്ങള്‍ ഐ എസ് ആര്‍ ഒ പുറത്തുവിട്ടു

Aug 4, 2019


mathrubhumi

1 min

അച്ഛനും മകളും തമ്മില്‍ ലൈംഗിക ബന്ധം സാധാരണമെന്ന് പറഞ്ഞ് 13കാരിയെ അച്ഛന്‍ പീഡിപ്പിച്ചത് ആറ് മാസം

May 20, 2018