ഡല്‍ഹി: യാത്രാവേളയില്‍ വിമാനത്തിലെ ക്യാബിനിലെ മര്‍ദം ക്രമീകരിക്കുന്ന സ്വിച്ച് ഓണാക്കാന്‍ മറന്നുപോയ രണ്ട് സ്‌പൈസ് ജെറ്റ് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍.
സംഭവം നടന്ന് നാലുമാസം കഴിഞ്ഞാണ് പൈലറ്റുമാരെ സസ്‌പെന്റ് ചെയ്യുന്നത്. ഡയറക്ടേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്‍ ആണ് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കിയത്.
ജൂണ്‍ 14 ന് സ്‌പൈസ് ജെറ്റിന്റെ ഹൈദരാബാദ് -ജെയ്പുര്‍ സര്‍വീസാണ് നടപടിക്ക് ഇടയാക്കിയ സംഭവം.
ക്യാപ്റ്റന്‍ സുനില്‍ മേത്ത, ക്യാപ്റ്റന്‍ വിക്രം സിങ്ങ് എന്നീ പൈലറ്റുമാരായിരുന്നു വിമാനം പറത്തിയിരുന്നത്.
Content Highlight: 2 SpiceJet pilots suspended for forgetting to turn on cabin pressure switch
Share this Article
Related Topics