ഭോപ്പാല്‍: ഈ വര്‍ഷം അവസാനം നിയമസഭാ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില്‍ രണ്ടു മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മുണ്‍ഗൗളി, കൊലാറസ് എന്നീ നിയസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങള്‍ നിലനിര്‍ത്താനായി കോണ്‍ഗ്രസും പിടിച്ചെടുക്കാനായി ബിജെപിയും വന്‍ പ്രചാരണമാണ് ഇവിടെ നടത്തിയിരുന്നത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നേതൃത്വം നല്‍കിയ ബിജെപിയുടെ പ്രചാരണങ്ങളില്‍ സംസ്ഥാന മന്ത്രിമാരടക്കം മണ്ഡലങ്ങളില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തിച്ചിരുന്നത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
ജോതിരാദിത്യ സിന്ധ്യയുടെ പാര്‍ലമെന്റ് മണ്ഡലമായ ഗുണയില്‍ ഉള്‍പ്പെട്ടതാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും. ഇവിടങ്ങളിലെ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ മരിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
കൊലാറസിലെ ഒരു ബൂത്തില്‍ വോട്ടീങ് മെഷീനില്‍ തകരാര്‍ വന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തുടങ്ങാനായിട്ടില്ല. മറ്റു അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Share this Article
Related Topics