ലക്‌നോ: ഉത്തര്‍പ്രദേശിലെ എട്ടാ ജില്ലയില്‍ വ്യാജമദ്യം ഉപയോഗിച്ചതിനെ തുടര്‍ന്ന് 17 പേര്‍ മരിച്ചു.
ദുരന്തത്തില്‍ അഞ്ചുപേര്‍ക്ക് കാഴ്ചശക്തി നഷ്ടമായി. 14 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും ഡിഐജി ഗോവിന്ദ് അഗര്‍വാള്‍ അറിയിച്ചു.
ലുഹാരി ദര്‍വാജ, ലൗഖേര ഗ്രാമങ്ങളിലുള്ളവരാണ് ദുരന്തത്തിന് ഇരകളായവര്‍. സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് സര്‍ക്കാര്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വഴിയില്‍ വെച്ച് റോഡ് ഉപരോധിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ് യാദവ് അറിയിച്ചു.
Share this Article
Related Topics