ഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടി ജോര്‍ഹത് മെഡിക്കല്‍ കോളേജില്‍ ആറു ദിവസത്തിനിടെ 15 നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുക.
നവംബര്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളിലാണ് മെഡിക്കല്‍ കോളേജിലെ നവജാതശിശുക്കളുടെ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലായിരുന്ന 15 കുഞ്ഞുങ്ങള്‍ മരിച്ചത്. എന്നാല്‍ കുഞ്ഞുങ്ങള്‍ മരിച്ചത് തങ്ങളുടെ ഭാഗത്ത് നിന്നുള്ള പിഴവുകള്‍ കാരണമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
'ചില സമയത്ത് ആശുപത്രിയില്‍ ചികിത്സയ്ക്ക് വരുന്നവരുടെ എണ്ണം കുത്തനെ ഉയരാറുണ്ട്. അപ്പോള്‍ സ്വാഭാവികമായും മരണപ്പെടുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കും. അത് രോഗികള്‍ ഏത് അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തുന്നത് എന്നതിനെ അനുസരിച്ച് ഇരിക്കും. പൂര്‍ണ വളര്‍ച്ചയെത്താത്തതും തൂക്കം കുറഞ്ഞും ജനിക്കുന്ന കുട്ടികള്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്'- ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.
മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറും ശിശുരോഗ വിദഗ്ദ്ധരും യൂണിസെഫ് പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ആശുപത്രിയില്‍ അന്വേഷണത്തിന് എത്തുകയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ഹിമന്ത ബിസ്വ ശര്‍മവ്യക്തമാക്കി.
content highlights: 15 Newborns Dead in 6 Days, Assam Govt Orders Probe
Share this Article
Related Topics