കട്ടക്ക്: ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 12 മരണം. 49 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ കട്ടക്കില്‍ നിന്ന് താല്‍ചറിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്.
ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നില്‍ വന്നുപെട്ട പോത്തിനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ് നിയന്ത്രണം വിടുകയായിരുന്നു.
പോത്തിനെ രക്ഷിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടെ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ബസ് നദിയിലേക്ക് മറിയുകയായിരുന്നു.
content highlights: Bus Accident, Odisha, 12 killed, 49 Injured As Bus Falls Into Mahanadi
Share this Article
Related Topics