കാണ്‍പുര്‍: സമാജ്‌വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ ഇര്‍ഫാന്‍ സോളങ്കിയുടെ അംഗരക്ഷകന്‍ ഗുലാം ജിലാനിയുടെ ബാങ്ക് അക്കൗണ്ടില്‍ 100 കോടിയോളം രൂപ. കഴിഞ്ഞ ദിവസം എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചശേഷം സ്ലിപ്പ് നോക്കിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് ജിലാനി പറയുന്നു.
ഉടന്‍തന്നെ അദ്ദേഹം ഇര്‍ഫാന്‍ സോളങ്കി എം.എല്‍.എ അടക്കമുള്ളവരെ വിവരം അറിയിച്ചു. 99,99,02,724 രൂപയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ എത്തിയത്. ജില്ലാ മജിസ്‌ട്രേട്ടിനും എസ്.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കും ജിലാനി പരാതി നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ അദ്ദേഹത്തിന് തത്കാലം പണം പിന്‍വലിക്കാന്‍ കഴിയില്ലെന്ന് എസ്.ബി.ഐ അധികൃതര്‍ പറഞ്ഞു.
500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കുശേഷം നിരവധി പേരുടെ ജന്‍ ധന്‍ അക്കൗണ്ടുകളിലേക്ക് വന്‍തുകകള്‍ മാറ്റിയതായി കണ്ടെത്തിയിരുന്നു. മീററ്റ് സ്വദേശിനിയുടെ അക്കൗണ്ടിലേക്ക് 100 കോടിയോളം എത്തിയത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. സ്ത്രീയുടെ പരാതി പരിഗണിക്കാന്‍ ബാങ്ക് അധികൃതര്‍ വിസമ്മതിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു.
Share this Article
Related Topics