ഗുജറാത്ത് തീരത്ത് നിന്നും 3500 കോടി രൂപയുടെ ഹെറോയ്ന്‍ പിടികൂടി


1 min read
Read later
Print
Share

എംവി ഹെന്റിയെന്ന പനാമ രജിസ്ട്രേഷനുള്ള കപ്പലാണ് മൂന്ന് ദിവസത്തോളം നീണ്ടുനിന്ന നീക്കത്തിനൊടുവില്‍ പിടിച്ചെടുത്തത്. ഇത് ഇറാനില്‍ നിന്നും എത്തിയതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പനാമ രജിസ്ട്രേഷനുള്ള കപ്പലില്‍നിന്നും 3,500 കോടി രൂപ വിലമതിക്കുന്ന 1500 കിലോഗ്രാം മയക്കുമരുന്ന് തീരസംരക്ഷണ സേന പിടികൂടി. ഗുജറാത്തിലെ അലാങ്ങ് തീരത്തുനിന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിലെ എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എംവി ഹെന്റിയെന്ന പനാമ രജിസ്ട്രേഷനുള്ള കപ്പലാണ് മൂന്ന് ദിവസത്തോളം നീണ്ടുനിന്ന നീക്കത്തിനൊടുവില്‍ പിടിച്ചെടുത്തത്. ഇത് ഇറാനില്‍ നിന്നും എത്തിയതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഗുജറാത്തിലെ അലാങ് വഴി മയക്കുമരുന്ന് രാജ്യത്തേക്ക് എത്തിക്കാനുള്ള നീക്കമാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് തീരസംരക്ഷണ സേന പരാജയപ്പെടുത്തിയത്. തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ സമീപകാലത്ത് നടന്നതില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര പാവക് എന്ന കപ്പലാണ് മയക്കുമരുന്ന് പിടികൂടാന്‍ ഉപയോഗിച്ചത്

പിടിച്ചെടുത്ത കപ്പല്‍ പോര്‍ബന്ദറിലേക്ക് കൊണ്ടു പോയതായി കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റേയും ഇന്റലിജന്‍സിന്റേയും നാവികസേനയുടേയും നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

#WATCH: ICG Ship apprehended Merchant Vessel carrying approx 1500 kgs of heroin valued at about ₹3500 crores off the coast of Gujarat. pic.twitter.com/FB5YXlx4ju

മയക്കുമരുന്നുമായി എത്തിയ കപ്പല്‍ പിടിച്ചെടുക്കാനായുള്ള ഓപ്പറേഷന്‍ ജൂലൈ 27നാണ് ആരംഭിച്ചത്. ഗുജറാത്ത് തീരത്തിനോട് ബന്ധപ്പെട്ട് കിടക്കുന്ന സമുദ്രഭാഗങ്ങളെല്ലാം കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഗാന്ധിജിയെ മഹാത്മാവ് എന്ന് വിശേഷിപ്പിച്ചത് ടാഗോര്‍ തന്നെ

Feb 20, 2016


mathrubhumi

1 min

കീര്‍ത്തി ആസാദിന് ഷോക്കോസ് നോട്ടീസ്

Dec 31, 2015


mathrubhumi

2 min

നെഹ്രുവിനെയും സോണിയയെയുംവിമര്‍ശിച്ച് കോണ്‍ഗ്രസ് മാസിക;പത്രാധിപരെ പുറത്താക്കി

Dec 29, 2015