സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, ശ്രീരാമകൃഷ്ണ പരമഹംസര്‍ എന്നിവര്‍ക്കൊപ്പമാണ് ആശാറാം ബാപ്പുവിനെ ചിത്രീകരിച്ചിരിക്കുന്നത്. ഗുരുനാനാക്ക്, കബീര്‍ദാസ്, ശങ്കരാചര്യര്‍ തുടങ്ങിയവരുടെ ചിത്രത്തിനൊപ്പം ആശാറാം ബാപ്പുവേതെന്ന് തിരിച്ചറിയുക എന്ന ചോദ്യവും നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ ഗുരുകുല്‍ എജ്യുക്കേഷന്‍ ബുക്‌സ് ആണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം പ്രസിദ്ധീകരിച്ച കാലത്ത് ആശാറാമിനെതിരെ കേസുകള്‍ ഇല്ലായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പുസ്തകം പിന്‍വലിച്ച് പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും ഗുരുകുല്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ഇത്തരം ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്‌കൂളുകളുടെ അധികൃതര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
2013 ആഗസ്ത് മുതല്‍ ജോധ്പുര്‍ ജയിലിലാണ് ആശാറാം ബാപ്പു. 16-കാരിയെ ആശ്രമത്തില്‍വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കേസിലെ മൂന്ന് സാക്ഷികള്‍ കൊല്ലപ്പെട്ടതും ചിലര്‍ക്കെതിരെ ആക്രമണങ്ങളുണ്ടായതും സമീപകാലത്ത് വിവാദമായിരുന്നു.
Share this Article
Related Topics