മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. മകള്‍ തൃഷാലയുടെ മൂക്കിന്റെ ശസ്ത്രകിയയുമായി ബന്ധപ്പെട്ടാണ് പരോള്‍.
1993 ലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2013 ലാണ് ദത്തിനെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്. വിചാരണക്കാലത്ത് 18 മാസം ജയില്‍വാസം അനുഭവിച്ചതിനാല്‍ അത് ഒഴിച്ചുള്ള 42 മാസത്തെ ശിക്ഷയാണ് അനുഭവിക്കേണ്ടത്. 2013 മെയ് മുതല്‍ 2014 മെയ് വരെയുള്ള തടവുശിക്ഷയ്ക്കിടെ 118 ദിവസം പരോള്‍ ലഭിച്ചിരുന്നു.
Share this Article
Related Topics