പുണെ ഡിവിഷണല്‍ കമ്മിഷണറുടെ ഓഫീസാണ് പരോള്‍ അപേക്ഷ അനുവദിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടനെ അദ്ദേഹത്തിന് ജയിലില്‍നിന്ന് ഇറങ്ങാനാകും. പരോള്‍ 60 ദിവസം വരെ ദീര്‍ഘിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞമാസമാണ് ദത്തിന്റെ അഭിഭാഷകന്‍ മഹാരാഷ്ട്ര ആഭ്യന്തരവകുപ്പിന് പരോള്‍ അപേക്ഷ നല്‍കിയത്. ദത്ത് തുടര്‍ച്ചയായി പരോളിന് അപേക്ഷിക്കുന്നതും അതിനൊക്കെ അനുമതി ലഭിക്കുന്നതും വിവാദത്തിനിടയാക്കിയിരുന്നു. യെര്‍വാദ സെന്‍ട്രല്‍ ജയിലധികൃതര്‍ അദ്ദേഹത്തിന് വി.ഐ.പി. പരിഗണന നല്‍കുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Share this Article
Related Topics